ആഗ്ര: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം അഗ്നിപരീക്ഷയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ സമയം ആവശ്യമുള്ള നടപടിയാണിതെന്ന് തീരുമാനം പ്രഖ്യാപിച്ചപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യം അതിൽ വിജയിച്ച് പുറത്ത് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് താൻ 50 ദിവസം മാത്രമാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ 10 ദിവസങ്ങൾക്കുള്ളിൽ തന്നെ 5,000 കോടിയിലധികം രൂപയാണ് ബാങ്കുകളില്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ജനങ്ങളുടെ ത്യാഗം പാഴാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നോട്ട് നിരോധിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നൽകുന്നവരെ അദ്ദേഹം വിമർശിക്കുകയുണ്ടായി. ചിട്ടിഫണ്ട് അഴിമതിയിലൂടെ ജനങ്ങളുടെ പണം മുഴുവന്‍ കൊള്ളയടിച്ചവരാണ് ഇപ്പോള്‍ തനിക്കെതിരെ വിരല്‍ ചൂണ്ടുന്നതെന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രതികരണം.
Post Your Comments