തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ സംരക്ഷണത്തിനായി എല്ലാ പാർട്ടിയുമായും യോജിച്ചു പ്രക്ഷോഭത്തിന് തയ്യാർ എന്ന് കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. സഹകരണ മേഖലയെ തകർക്കാനുള്ള ആര്‍.എസ്.എസിന്റെയും ബി.ജെ.പി യുടെയും ശ്രമമാണ് ഇപ്പോള്‍ നടക്കുന്ന ഈ നിരോധനവും മറ്റും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതൃത്വം നല്‍കുന്ന പ്രത്യേക സ്വഭാവത്തോട് കൂടിയുള്ളകേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നുണ്ട്.
ജനങ്ങളുടെ വിശ്വാസം കൊണ്ടാണ് സഹകരണ ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ വര്‍ധിച്ചത്. അതിനെ തകര്‍ക്കാന്‍ ഒരിക്കലും അനുവദിക്കില്ല. മറ്റ് പാര്‍ട്ടികള്‍ സഹകരിക്കുന്നില്ലെങ്കില്‍ താല്‍പര്യമുള്ള കക്ഷികളുമായി ചേര്‍ന്ന് എല്‍.ഡി.എഫ് സ്വന്തം നിലയില്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം വഹിക്കും.സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
Post Your Comments