തിരുവനന്തപുരം● സംസ്ഥാനത്ത് വ്യാജലോട്ടറി വ്യാപകമെന്ന് ക്രൈംബ്രാഞ്ച്. വ്യാജലോട്ടറി ഹാജരാക്കി ലോട്ടറി മാഫിയ സമ്മാനം തട്ടിയതായും റിപ്പോര്‍ട്ടുണ്ട്. കെട്ടുകണക്കിന് വ്യാജലോട്ടറികള്‍ ലോട്ടറി ഓഫീസുകളില്‍ കെട്ടികിടപ്പുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
സംസ്ഥാന ലോട്ടറി അച്ചടിക്കുന്ന സര്‍ക്കാര്‍ പ്രസിലെ പ്ലേറ്റുകള്‍ ഉപയോഗിച്ചാണ് വ്യാജന്റെ അച്ചടി. പ്ലേറ്റുകള്‍ കടത്താന്‍ പ്രസിലെ ജീവനക്കാരുടെ സഹായം ലഭിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് ഡി.ജി.പിയ്ക്ക് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജലോട്ടറിയുടെ അച്ചടി വിദേശത്തും നടക്കുന്നുണ്ടെന്ന് സംശയമുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കും. വിദേശത്തെ ലോട്ടറി അച്ചടിയെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments