ഐഫോണ്‍ , ഐപാഡ് മോഡലുകള്‍ ഒരുമിച്ച് വാങ്ങുമ്പോൾ കിടിലൻ ഡിസ്കൗണ്ടുമായി ആപ്പിൾ. ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസും ഒപ്പം ഐപാഡും സിറ്റിബാങ്ക് കാര്‍ഡുപയോഗിച്ച് വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. പരമാവധി 23,000 രൂപ വരെ ഡിസ്കൗണ്ട് നേടാം.ഡിസംബര്‍ 31 വരെയാണ് ഓഫര്‍ കാലാവധി.
ഐപാഡ് പ്രോയും ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ പ്ലസ് മോഡലും വാങ്ങുന്നവര്‍ക്ക് 23,000 രൂപയും, ഐപാഡ് എയര്‍ 2വിനൊപ്പം ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസും വാങ്ങുന്നവര്‍ക്ക് 18,000 രൂപയും ഐപാഡ് മിനി 2/4 മോഡലുകള്‍ക്കൊപ്പം ഐഫോണ്‍ 7 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 17,000 രൂപയുമാണ് ഡിസ്കൗണ്ട് ലഭിക്കുക.
Post Your Comments