തിരുവനന്തപുരം: മലപ്പുറം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാരുണ്യ ലോട്ടറി ചകിത്സാ പദ്ധതിയിലെ ക്രമക്കേടുകളെപ്പറ്റി വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവായി. മുന്‍ ലോട്ടറി ഡയറക്ടര്‍,ഉമ്മന്‍ചാണ്ടി,കെ.എം മാണി,അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം തുടങ്ങിയവര്‍ക്കെതിരെയാണ് പ്രാഥമിക അന്വേഷണം.
മാരക രോഗങ്ങള്‍ക്കടിമപ്പെട്ട പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്ക് സഹായം നല്കാന് മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചതാണ് കാരുണ്യ ലോട്ടറി.കാരുണ്യാ ലോട്ടറിയിലൂടെ സര്‍ക്കാരിന് കോടികളുടെ വരുമാനം ലഭിച്ചുവെങ്കിലും രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചില്ലെന്നാണ് പരാതിക്കാരൻ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണം.
Post Your Comments