NewsIndia

രാജ്യം മുഴുവന്‍ സുഷമയ്‌ക്കൊപ്പം : തങ്ങളുടെ ഇഷ്ടപ്പെട്ട മന്ത്രിക്കുവേണ്ടി ജീവന്‍ വരെ നല്‍കാന്‍ തയ്യാറായി ആശുപത്രിയിലെത്തുന്നത് നിരവധി പേര്‍

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെയും അതിലുപരി വിദേശ ഇന്ത്യക്കാരുടേയും ഏറ്റവും പ്രിയപ്പെട്ട മന്ത്രിയാണ് സുഷമ സ്വരാജ്. വിദേശത്തുപോലും ഇവരുടെ നയതന്ത്ര കഴിവിനെ കുറിച്ച് നല്ല അഭിപ്രായവുമാണ്. ഇങ്ങനെയുള്ള തങ്ങളുടെ പ്രിയപ്പെട്ട വിദേശകാര്യമന്ത്രിക്കു വേണ്ടി ജീവന്‍ പോലും നല്‍കാന്‍ തയ്യാറായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഷമാ സ്വരാജിന് കിഡ്‌നി ദാനം ചെയ്യാന്‍ സമ്മതവുമായി നിരവധി പേര്‍ രംഗത്തെത്തി കഴിഞ്ഞു. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പോലും നിരവധി കോളുകളെത്തുന്നുണ്ട്.

പ്രമേഹത്തെ തുടര്‍ന്നാണ് സുഷമയുടെ കിഡ്‌നി തകരാറിലായത്. അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കാതെ തന്റെ വൃക്കകള്‍ തകരാറിലാണെന്ന് സുഷമ തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്.

സുഷമാ സ്വരാജിന് എയിംസ് ആശുപത്രിയില്‍ ഡയാലിസിസ് തുടങ്ങിയെന്ന് എയിംസ് അധികൃതരും വ്യക്തമാക്കുന്നു. നിലവില്‍ സുഷമയുടെ പ്രമേഹം നിയന്ത്രണ വിധേയമാണ്. യോജിച്ച കിഡ്‌നി കിട്ടിയാലുടന്‍ അത് മാറ്റി വയ്ക്കുമെന്ന് എയിംസ് അധികൃതരും അറിയിച്ചു. ഇതിനുള്ള പരിശോധനകള്‍ തുടരുകയാണ്. ശസ്ത്രക്രിയ കഴിയുന്നതും വേഗം നടത്താനാണ് തീരുമാനം.

എയിംസിലെ കാര്‍ഡിയോ തൊറാസിക് സെന്ററില്‍ ഡോ. ബല്‍റാം ഐരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ ഏറ്റെടുത്തിരിക്കുന്നത്. 20 വര്‍ഷത്തിലേറെയായി പ്രമേഹത്തിന് ചികിത്സയിലാണ്. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഏപ്രിലില്‍ എയിംസില്‍ പ്രവേശിക്കപ്പെട്ട സുഷമ മാസങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. ഇതിന് പിന്നാലെ പ്രമേഹം കൂടിയതോടെ വൃക്കകളുടെ സ്ഥിതി മോശമായി. ഇതാണ് വൃക്കകളെ തകരാറിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button