ഡല്‍ഹി: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ സര് ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചുകാലമായി സോണിയയ്ക്ക് ശ്വാസകോശ അണുബാധയുണ്ട്. പതിവ് പരിശോധനയുടെ ഭാഗമായാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Post Your Comments