ഘാന: ഭക്ഷണത്തില്‍ ഹോട്ടലുകാര്‍ കാണിക്കുന്ന കൃത്രിമം ഇതാദ്യമല്ല. ചിക്കനാണെന്ന് പറഞ്ഞ് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും വിളമ്പിയ സംഭവവും കണ്ടിട്ടുണ്ട്. കൂടാതെ, പാറ്റ, പല്ലി, എലി എന്നിവ വേറെയും. എന്നാല്‍ ഘാനയിലെ അക്രയിലെ ഒരു ഷോപ്പില്‍ നിന്നും ഇതിലും ഭീകരമായ കാഴ്ചയാണ് കണ്ടത്.
സോസേജ് വാങ്ങിയതില്‍ നിന്ന് പുരുഷ ലൈംഗികാവയവത്തോട് സാമ്യമുള്ള ഇറച്ചിക്കഷണം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ലൈംഗികാവയവം ഇതിന്റെ കൂടെ ഫ്രൈ ചെയ്തതാണോ എന്നാണ് സംശയം. ഒരു സ്ത്രീക്കാണ് ഇങ്ങനെയൊന്ന് ലഭിച്ചത്. സംശയകരമായ ഈ മാംസക്കഷണം ഫോറന്‍സിക് ലാബിലേക്കയച്ചിരിക്കുകയാണ്.
തലസ്ഥാനത്തെ പരമ്പരാഗതമായ ചോപ്പ് ഹൗസില്‍ നിന്നും തുവോ സാഫി എന്നറിയപ്പെടുന്ന ഒരു പ്രാദേശിക വിഭവത്തിനൊപ്പമാണ് ഇങ്ങനെയൊരു മാംസക്കഷണം ലഭിച്ചത്. വിഭവം കഴിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് സംശയം തോന്നിയത്. പിന്നീട് അറപ്പു തോന്നുകയായിരുന്നുവെന്ന് യുവതി പറയുന്നു. അകോസുവ എന്ന യുവതി തനിക്ക് കിട്ടിയ മാംസക്കഷണം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്.
Post Your Comments