ഡൽഹി: സാക്കിര്‍ നായികിന്റെ സംഘടനയെ നിരോധിച്ച നടപടിയുടെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കി കേന്ദ്രം. സാക്കിര്‍ നായികിന് ഭീകരവാദിയായിരുന്ന ഉസാമ ബിന്‍ ലാദനോട് കടപ്പാട് ഉള്ളതായി കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കി. അതുപോലെ മുസ്‌ലീങ്ങളെ തീവ്രവാദത്തിലേക്ക് നയിക്കാനും സാക്കിര്‍ പ്രേരണ നല്‍കി. മുസ്ലീങ്ങള്‍ ശ്രമിച്ചിരുന്നുവെങ്കിൽ ഇന്ത്യയിലെ 80 ശതമാനം വരുന്ന ഹിന്ദുകളും ഹിന്ദുക്കളായി തുടരില്ലെന്നു നായിക് പ്രഖ്യാപിച്ചിരുന്നെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിച്ചതില്‍ തെറ്റൊന്നുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
സാക്കിര്‍ നായിക്കിന്റെ സംഘടനയെ തീവ്രവാദവിരുദ്ധ നിയമപ്രകാരമാണ് അഞ്ചു വര്‍ഷത്തേക്ക് നിരോധിച്ചത്. കേന്ദ്രമന്ത്രി സഭയാണ് തീരുമാനം എടുത്തത്. ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് പ്രകാരമാണ് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. പീസ് ടിവിയുമായി ഫൗണ്ടേഷന് ബന്ധമുണ്ടെന്ന് കണ്ടത്തിയതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പീസ് ടിവിയുടെ സഹായമുള്ളതായി സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിലക്ക്.
സാക്കിര്‍ നായിക്ക് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായി മഹാരാഷ്ട്ര പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്കിര്‍ സഹായം നല്‍കിയതായും ആരോപണമുണ്ട്. ഐആര്‍എഫിന്റെ വിദേശ നിക്ഷേപത്തില്‍ നിന്നും പീസ് ടിവിക്ക് സാക്കിര്‍ പണം നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തുടനീളം സാക്കിര്‍ പ്രകോപനപരമായ രീതിയില്‍ പ്രസംഗങ്ങള്‍ നടത്തിയതായും പീസ് ടീവിയിലൂടെ മുസ്ലിങ്ങളോട് തീവ്രവാദികളാകാന്‍ ആഹ്വാനം ചെയ്തു എന്നും ആരോപണമുണ്ട്. സാക്കിര്‍ നായിക്കിന്റെ ട്രസ്റ്റ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും അന്വേഷണം നടന്ന് വരികയാണ്.
Post Your Comments