ന്യൂഡൽഹി: ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് പകരം പുറത്തിറക്കിയ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ നനയുമ്പോൾ നിറം ഇളകി വരുന്നുവെന്ന അഭിഭാഷകന്റെ പരാതിയില്‍ സുപ്രീംകോടതിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു. പുതിയ രണ്ടായിരം രൂപാ നോട്ടുകളിലെ മജന്ത നിറം വെള്ളം നനഞ്ഞാല്‍ ഉടന്‍ ഇളകി വരുന്നെന്നാണ് പരാതിയിൽ പറയുന്നത്.എന്നാൽ നിങ്ങള്‍ എന്തിനാണ് നോട്ട് നനയ്ക്കുന്നത് എന്ന മറുചോദ്യമാണ് സുപ്രീംകോടതി പരാതിക്കാരനോട് ചോദിച്ചത്.നോട്ടുകള്‍ വെള്ളത്തില്‍ ഇടരുതെന്നാണ് അഭിഭാഷകനായ എം എല്‍ ശര്‍മ്മയ്ക്ക്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ നല്കിയ നിര്‍ദ്ദേശം.
500, 1000 നോട്ടുകള്‍ക്ക് മേല്‍ കേന്ദ്രം നടപ്പിലാക്കിയ അസാധുവാക്കല്‍ നടപടിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പരാതി നല്കിയവരിൽ ഉൾപ്പെടുന്ന ആളാണ് അഭിഭാഷകനായ എം എല്‍ ശര്‍മ്മ. 500, 1000 നോട്ടുകള്‍ നിരോധിച്ചതിനാൽ ജനങ്ങള്‍ ഏറെ ദുരിതത്തിലാണെന്നും ബാങ്കുകള്‍ക്ക് മുമ്പിലും, എടിഎമ്മുകള്‍ക്ക് മുമ്പിലും നീണ്ട വരിയാണ് തുടരുന്നതെന്നും പരാതിയില്‍ പറയുന്നു.അതെ സമയം കേന്ദ്ര നടപടിയില്‍ ഇടപെടാന്‍ സുപ്രീംകോടതി തയ്യാറായില്ല..മറിച്ച് ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തര നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Post Your Comments