ലണ്ടൻ: ഉയിര്‍ത്തെഴുന്നേല്‍ക്കാനായി ശരീരം സൂക്ഷിക്കാന്‍ മരണത്തിന് കീഴടങ്ങിയ പതിനാലുകാരിക്ക് കോടതിയുടെ അനുമതി. ക്യാൻസർ രോഗം മൂലം ഒക്ടോബറിലാണ് പെണ്‍കുട്ടി മരിച്ചത്. പെൺകുട്ടിയുടെ ശരീരം ശീതീകരിച്ച് സൂക്ഷിക്കാനുള്ള അവകാശം മാതാവിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ ശരീരം ശീതികരിച്ച് സൂക്ഷിക്കാന്‍ അമേരിക്കയിലേക്ക് കൊണ്ടുപോയി.
മരണത്തിന് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതി അമേരിക്കയിലും റഷ്യയിലും ധാരാളം പേർ ശരീരം സൂക്ഷിച്ചുവെക്കാറുണ്ട്. ശരീരം താഴ്ന്ന താപനിലയില്‍ ദ്രവരൂപത്തിലുള്ള നൈട്രജനില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. മരണത്തിന് ശേഷം ശരീരം ഇത്തരത്തില്‍ സൂക്ഷിക്കാന്‍ ഏകദേശം 40 ലക്ഷം രൂപയാണ് ചെലവ്. പരീക്ഷണങ്ങള്‍ വിജയിച്ച് 200 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവരാനാകും എന്നാണ് പ്രതീക്ഷ.
Post Your Comments