പല രാജ്യങ്ങളിലും പല മതത്തിലും വ്യത്യസ്തമായ മരണാനന്തര ചടങ്ങുകളാണുള്ളത്. മൃതദേഹം മണ്ണില്‍ മറവ് ചെയ്യുകയോ ദഹിപ്പിക്കുകയോ ആണ് പതിവ്. മരണത്തിന് ശേഷം മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം മരണാനന്തര ജീവിതം കെട്ടുകഥകാളാണെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ ഇവിടെ ഒരു നാട്ടില്‍ മരണാനന്തര ജീവിതം ആഘോഷമാക്കുന്ന ഒരു ജനതയുണ്ട്.
ഇന്തോനേഷ്യയിലെ ജക്കാത്തയിലെ ആളുകള്‍ മരിച്ചവര്‍ക്കായി മരണാനന്തര ജീവിതം ഒരുക്കുന്നതാണ് ഏവരെയും അത്ഭുദപ്പെടുത്തുന്നത്. ഇവിടെ മരിക്കുന്നവര്‍ക്ക് ലോകത്ത് തന്നെയാണ് മരണാനന്തരജീവിതം ഒരുക്കുന്നത്. മൃതദേഹം മമ്മിഫൈ ചെയ്താണ് അവര്‍ സംസ്‌കരിക്കുന്നത്. ഫോര്‍മാല്‍ഡിഹൈഡും വെള്ളവും സമ്മിശ്രമായി ചേര്‍ത്ത ലായനി ഉപയോഗിച്ചാണ് ഇവിടെ മൃതദേഹം മമ്മിയാക്കുന്നത്.
മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം കുഴിമാടം മാന്തി പൂര്‍വ്വികരുടെ ശവശരീരം പുറത്തെടുത്ത് അവരെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം അണിയിക്കും. ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്ത് അവര്‍ക്ക് കഴിക്കാന്‍ നല്‍കും. ശേഷം മരിച്ചവര്‍ക്കുള്ള ആദരമെന്നോണം ഒരു പോത്തിനെ ബലി നല്‍കും. പിന്നീട് മൃതദേഹം തിരിച്ച് കുഴിച്ചിടുകയും ചെയ്യും.
Post Your Comments