Latest NewsNewsInternational

വിചിത്രം! ‘മാസത്തിൽ 3 തവണ ഞാൻ മരിക്കും, അപ്പോൾ യേശുവിനെയും മരിച്ചവരെയും കാണും’: സ്ത്രീയുടെ അവകാശവാദം

മാസത്തിൽ മൂന്ന് തവണ താൻ മരിക്കാറുണ്ടെന്നും, മരണാനന്തര ജീവിതത്തിൽ പ്രശസ്തരായ ആളുകളെ കണ്ടുമുട്ടാറുണ്ടെന്നും അവകാശവാദമുന്നയിച്ചെത്തിയ ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. 20 -ാം വയസ്സിൽ മസ്തിഷ്‌കാഘാതം നേരിട്ട ബെവർലി ഗിൽമോർ എന്ന സ്ത്രീയാണ് മരിച്ചവരുമായി തനിക്ക് അസാധാരണമായ അനുഭവങ്ങളുണ്ടെന്ന അവകാശവുമായി രംഗത്തെത്തിയിരിക്കുന്നത്. 57 വയസുള്ള ഇവർ ഇതിനോടകം മരിച്ചുപോയ നിരവധി പ്രമുഖരെ കണ്ടുവെന്നാണ് പറയുന്നത്.

മാസത്തിൽ മൂന്ന് തവണ മരണപ്പെടുന്ന താൻ, ജീസസ്, വാൾട്ട് ഡിസ്നി എന്നിവരെ കാണാറുണ്ടെന്നാണ് സ്ത്രീയുടെ അവകാശവാദം. 1980 -കളിലാണ് താൻ ഇത്തരത്തിൽ ആദ്യമായി യേശുക്രിസ്തുവിനെ കാണുന്നതെന്നും അതിനുശേഷം പലതവണ യേശുക്രിസ്തുവിനെ കണ്ടെന്നും ഇവർ പറയുന്നു. തുടർച്ചയായ ഈ കൂടിക്കാഴ്ചകളിലൂടെ യേശുക്രിസ്തുവുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്.

തനിക്ക് ബോധക്ഷയം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയതായി അവർ അവകാശപ്പെട്ടു. പലപ്പോഴും തന്റെ ശരീരം കോമയിലേക്ക് പോകാറുണ്ടെന്നാണ് ഇവർ പറയുന്നത്. ഈ അനുഭവങ്ങൾക്കിടയിൽ ഹൃദയം നിലയ്ക്കുന്നതും ശരീരം പതുക്കെ അടയുന്നതും തനിക്ക് അനുഭവപ്പെടുന്നതായി ഗിൽമോർ അവകാശപ്പെട്ടു. മരിച്ചയാളുമായി ഇടപഴകുന്നതിന് മുമ്പ് അവൾ ശാരീരികമായി തന്റെ ശരീരം ഉപേക്ഷിക്കുന്നതായി അവൾക്ക് തോന്നുന്നു.

മനോഹരമായ ഒരു കെട്ടിടത്തിന് സമീപത്ത് വച്ചാണ് താൻ വാൾട്ട് ഡിസ്നിയെ കണ്ടുമുട്ടിയത് എന്നാണ് ഗില്‍മോര്‍ പറയുന്നത്. ആ സമയം അദ്ദേഹം തന്റെ കഥകൾ മുഴുവൻ തനിക്ക് കാണിച്ചുതന്നുവെന്നും അതിലൊരു കഥാപാത്രമായി താനും മാറിയെന്നും ആണ് ഇവർ പറയുന്നത്. പ്രശസ്തരായ വ്യക്തികളെ കൂടാതെ മരിച്ചുപോയ തൻറെ മാതാപിതാക്കളെയും താൻ കണ്ടുമുട്ടി എന്നും ഗില്‍മോര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button