IndiaNews

മരിച്ചയാൾ വിയർക്കാൻ തുടങ്ങി: പിന്നീട് സംഭവിച്ചത്…

ബുട്ട്വാള്‍ : രുപാന്‍ദേ ജില്ലയിൽ പാമ്പ് കടിയേറ്റ ആള്‍ മരിച്ചതിന് ശേഷം വിയർത്തത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. ജോക്കു ചൗദരി എന്നയാളെയാണ് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ലുംബിനി സോണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധയ്ക്ക് ശേഷം ചൗദരി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മരണം സ്ഥിതീകരിച്ചതിനെതുടർന്ന് സംസ്കാരച്ചടങ്ങുകൾക്കായി കൊണ്ടുപോകുമ്പോൾ ചൗദരിയുടെ മൃതദേഹം വിയർക്കാൻ തുടങ്ങി. ജീവനുണ്ടെന്ന പ്രതീക്ഷയിൽ ബന്ധുക്കൾ ചൗദരിയെ വീണ്ടും ബൗറവിയിലെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഉടൻതന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ചൗദരി മരിച്ചതായിതന്നെ ഡോക്ടർമാർ സ്ഥിതീകരിച്ചു.

മരണത്തിന് തൊട്ട് പിന്നാലെയുള്ള മൃതദേഹത്തിന്റെ വിറയലാണ് ചൗദരിയുടെ ശരീരത്തിന് സംഭവിച്ചതെന്നും മരണത്തിന് രണ്ടു മണിക്കൂറിന് ശേഷവും ശരീരത്തില്‍ ജീവന്‍ തോന്നിപ്പിക്കുന്ന ചലനങ്ങള്‍ ഉണ്ടാകാമെന്നും ശരീരത്തിലെ മസിലുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതാണെന്നും ലുംബിനി സോണല്‍ ആശുപത്രിയിലെ ഡോക്ടര്‍മാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button