![](/wp-content/uploads/2016/11/Kuwait-1.jpg)
കുവൈറ്റ്: വിദേശികൾ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താൻ സർക്കാർ ആലോചന. 5 ശതമാനം നികുതിയാണ് ഏർപ്പെടുത്താൻ ആലോചിക്കുന്നത്. കൂടാതെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും 10 ശതമാനം നികുതി ഏർപ്പെടുത്താനാണ് നീക്കം.
ആരോഗ്യമേഖലയും വിദ്യാഭ്യാസവും സ്വകാര്യവത്കരിക്കാനും സാധ്യതയുണ്ട്. ഇതിനായി ഭാഗമായി ആശുപത്രികളുടെ നടത്തിപ്പിന് അന്താരാഷ്ട്ര വിദഗ്ധ കമ്പനികളെ ചുമതലപ്പെടുത്തും. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വിദഗ്ധരടങ്ങുന്ന പ്രത്യേക സമിതി തയ്യാറാക്കിയ പ്രത്യേക പാക്കേജിനെ സംബന്ധിച്ച കരട് ബിൽ ഡിസംബര്‍ പകുതിയോടെ ആരംഭിക്കുന്ന പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സര്‍ക്കാരിന്റെ മുന്നിലുള്ള സുപ്രധാനമായ വിഷയങ്ങളിലൊന്നായിരിക്കും ഈ സാമ്പത്തിക പരിഷ്കരണ ബില്‍.
Post Your Comments