ന്യൂഡല്‍ഹി● ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന ബഹുമതി ഇറാന്‍ സ്വന്തമാക്കി. ഒക്ടോബറിലെ കയറ്റുമതിയില്‍ ബദ്ധവൈരികളായ സൗദി അറേബ്യയെ പിന്തള്ളിയാണ് രണ്ടാം സ്ഥാനത്ത് നിന്ന് ഇറാന്‍ ഒന്നാംസ്ഥാനത്തേക്ക് കുതിച്ചത്.
ഇറാൻ 7,89,000 ബാരല്‍ ക്രൂഡോയിലാണ് കഴിഞ്ഞമാസം പ്രതിദിനം ഇറാന്‍ ഇന്ത്യയിലേക്ക് എത്തിച്ചത്. 6,97,000 ബാരല്‍ ക്രൂഡോയിലാണ് ഒക്ടോബറില്‍ സൗദി ഇന്ത്യയ്ക്ക് നല്‍കിയതെന്നും തോംസണ്‍ റോയിട്ടേഴ്സ് ഓയില്‍ റിസേര്‍ച്ച് ആന്‍ഡ് ഫോര്‍കാസ്റ്റ്സ് പുറത്തുവിട്ട രേഖകള്‍ പറയുന്നു.
അതേസമയം, ജനുവരി – ഒക്‌ടോബർ കാലയളവിൽ പ്രതിദിനം ശരാശരി 8,30,000 ബരലുകളുമായി സൗദി തന്നെയാണ് മുന്നില്‍. 7,84,000 ബരലുമായി ഇറാഖ് രണ്ടാം സ്ഥാനത്തും 4,56,400 ബരലുമായി ഇറാന്‍ രണ്ടാം സ്ഥാനത്തുമാണ്.
ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം അമേരിക്കയും യൂറോപ്യൻ യൂണിയനും ഈവർഷം ജനുവരിയിൽ പിൻവലിച്ചതിന് പിന്നാലെ ഇറാന്‍ എണ്ണ ഉത്പാദനം കുത്തനെ വര്‍ധിപ്പിച്ചിരുന്നു. മാത്രമല്ല, സൗദി, ഇറാഖ് എന്നിവരേക്കാള്‍ വളരെ കുറഞ്ഞ വിലയ്‌ക്ക് ഇറാൻ ഇന്ത്യയ്‌ക്ക് എണ്ണ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
Post Your Comments