ദുബായ്: മൂന്നു ദിവസത്തിനിടെ രൂപയുടെ വിലയില്‍ വന്ന മാറ്റം പ്രവാസികള്‍ക്ക് ആശ്വാസകരമായി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ ഉള്‍പ്പെടെയുള്ളവക്ക് രൂപയുമായി നല്ല വിനിമയ മൂല്യമാണ് ലഭിക്കുന്നത്. 54 ദിര്‍ഹത്തിന് 1000 രൂപാ വീതം നാട്ടിലേക്ക് അയച്ചവര്‍ നിരവധിയാണ്.
ഒരു ദിര്‍ഹത്തിന് 18.49 രൂപ വരെ ലഭിച്ചിട്ടുണ്ട്. ഈ മാസം 11ന് ഒരു ദിര്‍ഹത്തിന് 18.22 രൂപയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 18.49 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. 5425 ദിര്‍ഹമാണ് ഒരു ലക്ഷം രൂപയ്ക്ക് ആവശ്യം. അതേസമയം, നോട്ട് നിരോധത്തില്‍ പ്രവാസികള്‍ക്കിടയിലെ ആശങ്ക ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് ഒരു സൗദി റിയാലിന് 18.10 രൂപയും കുവൈറ്റ് ദിനാറിന് 239.91 രൂപയും, ഒമാന്‍ റിയാലിന് 176.41 രൂപയുമാണ് ലഭിച്ചത്. ബഹ്‌റൈന്‍ ദിനാറിന് 180.16 രൂപയും, ഖത്തര്‍ റിയാലിന് 18.65 രൂപയുമാണ് കണക്കാക്കുന്നത്.
Post Your Comments