NewsIndia

വിരലിലെ മഷി പുരട്ടൽ : മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ ഇടതു കൈവിരലിൽ മഷിയടയാളമുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. തമിഴ്നാട്ടിലെ അരവാക്കുറിച്ചി, തഞ്ചാവൂർ, തിരുപ്പറൻകുണ്ട്രം എന്നിവിടങ്ങളിൽ നാളെയാണ് നിയമസഭാ തെരഞ്ഞെടുപ്പ്. നോട്ടുകൾ മാറ്റിവാങ്ങുമ്പോൾ മഷി ഇടതു കൈവിരലിൽ ആകാതിരിക്കാൻ വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.

നോട്ട് മാറ്റിയെടുക്കുമ്പോൾ ബാങ്കിൽനിന്ന് വലതു ചൂണ്ടുവിരലിലാണ് മഷിയടയാളമിടേണ്ടതെന്നും എന്നാൽ അബദ്ധത്തിൽ അത് വലത് കൈവിരലിലായാൽ അവർക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്നും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. നവംബർ 27, ഡിസംബർ 14, 18, ജനുവരി 8 എന്നീ നാലു ഘട്ടങ്ങളായാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button