NewsInternational

വിവാഹാഘോഷത്തിനിടെ ചാവേറാക്രമണം; നിരവധി മരണം

ബാഗ്ദാദ് : ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രണത്തിന്റെ ഉത്തവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ചാവേറുകള്‍ വിവാഹ പാര്‍ട്ടിക്കു നേരെ കാര്‍ ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു. മൂന്നുദിവസം മുമ്പ് ഫലൂജയില്‍ ഇരട്ട ചാവേര്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. കനത്ത ഏറ്റുമുട്ടലിനൊടുവില്‍ കഴിഞ്ഞ ജൂണിലാണ് ഇറാഖി സൈന്യം ഫലൂജയില്‍ നിന്നും ഐഎസ് ഭീകരരെ ഇല്ലാതാക്കിയതായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് മൊസൂള്‍ നഗരത്തില്‍ 40 പേരെ ഐഎസ് ഭീകരര്‍ വെടിവച്ചുകൊന്ന് മൃതദേഹങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിത്തൂക്കിയത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു ശിക്ഷാനടപടി. രാജ്യദ്രോഹികള്‍, ഇറാഖി സേനയുടെ ഏജന്റുമാര്‍ എന്നെഴുതിയ ഓറഞ്ച് നിറമുള്ള വസ്ത്രം അണിയിച്ചാണ് ഇവരെ ഐഎസ് ശിക്ഷ നടപ്പാക്കാനായി കൊണ്ടുവന്നത്. തുടര്‍ന്ന് വെടിവെച്ച് കൊന്ന ഇവരുടെ മൃതദേഹങ്ങള്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിത്തൂക്കുകയായിരുന്നു.

അതുപോലെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് സെന്‍ട്രല്‍ മൊസൂളില്‍ ഒരു യുവാവിനെയും ഐഎസ് ഭീകരര്‍ വെടിവെച്ച് കൊന്നു. മൊബൈലുകള്‍ ഐഎസ് നിരോധിച്ചിരിക്കുകയാണ്. ഇറാഖി സേനയ്ക്ക് വിവരം ചോര്‍ത്തി നല്‍കുന്നു എന്നാരോപിച്ച് ബുധനാഴ്ചയും 20 പേരെ ഐഎസ് ഭീകരര്‍ വെടിവെച്ച് കൊന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button