India

2000 രൂപ നോട്ട് അഴിമതി വര്‍ധിപ്പിക്കും; നോട്ട് നിരോധനത്തെ എതിര്‍ക്കുന്നത് കള്ളപ്പണക്കാര്‍: അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഗാന്ധിയനും അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ നായകനുമായ അണ്ണാ ഹസാരെ. രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ച തീരുമാനത്തില്‍ നരേന്ദ്രമോദിയെ അഭിനന്ദിക്കാനും അണ്ണാ ഹസാരെ മറന്നില്ല.

എന്നാല്‍, 2000 രൂപ നോട്ടുകളുടെ വരവ് രാജ്യത്തെ അഴിമതി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ നോട്ട് നിരോധനത്തെ എതിര്‍ത്ത് രംഗത്തെത്തുന്നവര്‍ കള്ളപ്പണക്കാരാണെന്നും ഹസാരെ ആരോപിച്ചു. പെട്ടെന്നുണ്ടായ തീരുമാനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്.

കാര്യങ്ങള്‍ സാധാരണ ഗതിയില്‍ ആകുന്നത് വരെ ഇത് തുടരുമെന്നും അദ്ദേഹം പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ നല്ലൊരു തീരുമാനവും മികച്ച ചുവടുവെപ്പുമാണെന്ന് ഹസാരെ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button