ന്യൂഡല്‍ഹി: കുറച്ച് ദിവസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇപ്പോള്‍ സുഷമ സ്വരാജ് ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് (എയിംസ്) സുഷമ സ്വരാജ് ചികിത്സ തേടുന്നത്.
സുഷമയ്ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്ക മാറ്റിവയ്ക്കുന്നതിനു മുന്നോടിയായുള്ള പരിശോധനകളിലാണ് സുഷമ സ്വരാജിപ്പോള്‍. സുഷമ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
അനുയോജ്യ ദാതാവിനെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ശസ്ത്രക്രിയ ഉടനുണ്ടാകില്ലെന്നും എയിംസ് ഡോക്ടര്‍മാര്‍ അറിയിച്ചു. കുടുംബാംഗങ്ങളില്‍ അനുയോജ്യ ദാതാവില്ലാത്തതിനാല്‍ പുറത്തു നിന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
Post Your Comments