വാഷിങ്ടണ്‍: ഭൂമിയുടെ അന്ത്യം അടുത്തെത്തിയെന്ന് പ്രശസ്ത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗ്സ്. ഭൂമിയിലെ മനുഷ്യകുലം നശിക്കാറായി, ചുരുങ്ങിയ കാലം മാത്രമേ ഇനി വേണ്ടിവരുള്ളൂവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇത് കലികാലമാണെന്ന് ചില മതങ്ങളും നേരത്തെ പറഞ്ഞിരുന്നു.
ഭൂമിയുടെ നാശത്തിന് കാരണമാകുന്നത് മനുഷ്യന്റെ കണ്ടുപിടിത്തങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കാലാവസ്ഥാ മാറ്റം, ആണവായുധങ്ങള്‍ തുടങ്ങിയവയാണ് ഭൂമിയുടെ കാലനായി അവതരിക്കുന്നത്. ഇനി ഏറിയാല്‍ ആയിരം വര്‍ഷത്തിനപ്പുറം ഭൂമിക്ക് ആയുസില്ലെന്നും സ്റ്റീഫന്‍ വ്യക്തമാക്കുന്നു.
അതിന് മുമ്പ് മറ്റൊരു വാസയോഗ്യമായ ഗ്രഹം കണ്ടുപിടിക്കണം. ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അപകടങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകാം. ഇത് അന്ത്യവിധി നാളിലേക്ക് നയിക്കും. ആണവായുധങ്ങളും കൃത്രിമമായി സൃഷ്ടിച്ച വൈറസുകളും മനുഷ്യന് ഭീഷണിയാണെന്നും സ്റ്റീഫന്‍ മുന്നറിയിപ്പ് നല്കുന്നു. വരുന്ന ഒന്നോ രണ്ടോ നൂറ്റാണ്ടുകളില്‍ മനുഷ്യകുലം അതിജീവിച്ചാലും ഭാവി ഇരുളടഞ്ഞതാകുമെന്നും സ്റ്റീഫന്‍ പറയുന്നു.
Post Your Comments