ഗുവാഹട്ടി : അസമില്‍ നവംബര്‍ 19ന് നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ മദ്രസ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ബിജെപിക്ക് പിന്തുണ നല്‍കുമെന്ന് റിപോര്‍ട്ട്. ബിജെപി ന്യൂനപക്ഷ മോര്‍ച്ച അസം യൂണിറ്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. മോര്‍ച്ച ജനറല്‍ സെക്രട്ടറി മഹീറുദ്ദീന് അഹമ്മദാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ലഖിമ്പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലേയ്ക്കും ബൈതാലാങ്സോ നിയമസഭ മണ്ഡലത്തിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.മദ്രസ സ്കൂള്‍ അദ്ധ്യാപകരുടെ വിഷയത്തില്‍ തക്കതായ തീരുമാനമെടുത്ത മുഖ്യമന്ത്രി സര്‍ബാനന്ദ സോനൊവാളിന് മദ്രസ സംഘടന നന്ദി പറഞ്ഞിരുന്നു.
മദ്രസ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കമറുല്‍ ഹഖ്, ജനറല്‍ സെക്രട്ടറി നജ്റുല്‍ ഇസ്ലാം, ടീച്ചേഴ്സ് വര്‍ക്കേഴ്സ് അസോസിയേഷന് പ്രതിനിധികളായ സുലൈമാന്‍ അലി മോഗുല്‍, അബ്ദുല്‍ കാസീം ഖാന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.സംസ്ഥാനത്ത് ഒരു മദ്രസ യൂണിവേഴ്സിറ്റി സ്ഥാപിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ട് വെച്ചിട്ടുണ്ട്.
Post Your Comments