തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ വെള്ളിയാഴ്ച സമരം നടത്താനിരിക്കുന്ന സിപിഐഎമ്മിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ സമരം സ്‌പോണ്‍സര്‍ ചെയ്യുന്നത് കള്ളപ്പണക്കാരെന്ന് കുമ്മനം ആരോപിക്കുന്നു.
ഈ സമരത്തിന് കയ്യടിക്കാന്‍ പോകുന്നത് മറഞ്ഞുനില്‍ക്കുന്ന കള്ളപ്പണക്കാരാണ്. കള്ളപ്പണക്കാരുടെയും കരിഞ്ചന്തക്കാരുടെയും ദല്ലാള്‍മാരായി യുഡിഎഫും എല്‍ഡിഎഫും മാറി. കള്ളപ്പണക്കാരുടെ സാമ്രാജ്യമായി കേരളത്തെ മാറ്റുകയാണ് ഇവരുടെ ലക്ഷ്യമെന്നും കുമ്മനം പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അട്ടിമറിക്കേണ്ടതു കള്ളപ്പണക്കാരുടെ ആവശ്യമാണ്. ഇതിനു സംസ്ഥാന സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണ്. ഇതിനായാണ് ഭരണഘടനാ സ്ഥാപനമായ ആര്‍ബിഐയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചു പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ചില സഹകരണ സംഘങ്ങളില്‍ കള്ളപ്പണമുണ്ടെന്നു കേന്ദ്ര ആദായനികുതി വകുപ്പു തന്നെ കണ്ടെത്തിയതാണ്. അവരെ നിയന്ത്രിക്കാതെ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ സംസ്ഥാന സര്‍ക്കാര്‍ തിരിയുന്നത് സ്വന്തം പരാജയം മറയ്ക്കാനാണെന്നും കുമ്മനം പറഞ്ഞു.
Post Your Comments