International

പള്ളികളിലെ ബാങ്ക് വിളി നിരോധിക്കണം: ബാങ്ക് വിളിച്ച് എംപിമാരുടെ പ്രതിഷേധം; വീഡിയോ കാണാം

ജെറുസലേം: മുസ്ലീം പള്ളികളിലെ അഞ്ച് നേരത്തെ ബാങ്ക് വിളി ജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഒരു മതവും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന നിലപാടാണ് ഇസ്രയേല്‍ സര്‍ക്കാര്‍ എടുത്തത്. അതുകൊണ്ടു തന്നെ മൈക്കിലൂടെയുള്ള ബാങ്ക് വിളിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ബാങ്ക് വിളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ബില്‍ ഇസ്രയേല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ അറബ് എംപിമാര്‍ പ്രതിഷേധിച്ചു. ബാങ്ക് വിളിച്ചുകൊണ്ടാണ് ബാങ്ക് വിളി നിയന്ത്രണ ബില്ലിനെതിരെ എംപിമാര്‍ പ്രതിഷേധിച്ചത്. നെസെറ്റില്‍ നിന്നുള്ള പലസ്തീനിയന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് ടിബിയാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇതേക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനെടെയാണ് അഹമ്മദ് ബാങ്ക് വിളി മുഴക്കിയത്. ബില്ലിലൂടെ ഇസ്രയേലി സര്‍ക്കാറിന്റെ ഇസ്ലാം വിരുദ്ധതയാണ് പ്രകടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തലേബ് അബു അററും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button