തിരുവനന്തപുരം:കേരളത്തിലെ സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ചോർത്തി.3.4 കോടി ജനങ്ങളുടെ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്.ഗൾഫ് ന്യൂസിലാണ് ഈ വാർത്ത ആദ്യം വന്നിരിക്കുന്നത്. ജപ്പാനിലെ ഹാക്കറാണ് കേരള സർക്കാറിന്റെ കീഴിലുള്ള പൊതുവിതരണ ശൃംഖലയുടെ പ്രധാന ഡേറ്റാബേസുള്ള വെബ്സൈറ്റ് ചോർത്തിയിരിക്കുന്നത്.
വിവരങ്ങൾ ചോർത്തി അധികൃതരെ അറിയിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും തുടർന്ന് വിവരങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.8,022,360 പേരുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. റേഷൻ കാർഡിലെ എല്ലാ വിവരങ്ങൾ ഇതിൽ ഉൾപ്പെടും.പ്രവാസികളെല്ലാം ഈ വാർത്ത വായിച്ചു ഞെട്ടിയിരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഹാക്കിങ് വലിയ വർത്തയായിരിക്കുകയാണ് .
Post Your Comments