IndiaNews

രണ്ടു വാഹനങ്ങളിൽ നിന്ന് 73 ലക്ഷം രൂപ പിടിച്ചെടുത്തു

നാസിക്: രാജ്യത്ത് ഓരോ ദിവസവും കള്ളപ്പണം പിടിച്ചെടുത്തതായും കള്ളപ്പണം നശിപ്പിച്ചതായുമുള്ള വാർത്തകൾ വരുമ്പോഴാണ് പുതിയ സംഭവം.നാസിക്കിൽ നിന്നും കോപാർഗോണിലേയ്ക്കു സഞ്ചരിച്ചിരുന്ന ഒരു വാഹനത്തിൽ നിന്നും 32,99,500 രൂപയും, ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിലെ വൈജാപൂരിലേക്കു സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനത്തിൽ നിന്നും 40 ലക്ഷം രൂപയുമാണ് ഇന്നലെ വൈകിട്ട് പോലീസ് പിടി കൂടിയത്.

ഇത്രയധികം പണം കടത്തിയതിന്റെ കാരണവും, വാഹനങ്ങളുടെ ഉടമകളേ സംബന്ധിച്ച വിവരങ്ങളും കണ്ടെത്തേണ്ടതായുണ്ടെന്ന് പൊലീസ് അറിയിച്ചു.പണം പിടികൂടിയതിനേത്തുടർന്ന് പോലീസ് ഇൻകം ടാക്സ് വിഭാഗത്തിൽ വിവരമറിയിക്കുകയും, ബാങ്കിംഗ് ഉദ്യോഗസ്ഥരും, ഇൻകം ടാക്സ് ഉദ്യോഗസ്ഥരും നോട്ടെണ്ണുന്ന മെഷീനുമായെത്തി പണം എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു.പിടിച്ചെടുത്തത് കേന്ദ്രസർക്കാർ പിൻവലിച്ച 500, 1000 രൂപയുടെ നോട്ടുകളാണെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button