തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് രണ്ട് കണ്ടെയ്‌നര്‍ വ്യാജ കറന്‍സി നോട്ടുകള്‍ എത്തിയിരുന്നതായി വെളിപ്പെടുത്തൽ.വിഎസിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷിന്റേതാണ് വെളിപ്പെടുത്തൽ.രണ്ട് കണ്ടെയ്‌നര്‍ വ്യാജ കറന്‍സി കൊച്ചി തുറമുഖത്ത് എത്തിയെന്നും അത് അപ്രത്യക്ഷമായെന്നുമാണ് സുരേഷ് പറയുന്നത്.ഇക്കാര്യം അന്നത്തെ ഇന്റലിജന്‍സ് എഡിജിപി ആയിരുന്ന ജേക്കബ് പൊന്നൂസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് വ്യക്തമാക്കുന്നു.കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കലിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചെഴുതിയ ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘കഴിഞ്ഞ എല്‍ ഡീ എഫ്ഫ് ഭരണ കാലത്ത് ഇന്റെലിജെന്‍സ് എ ഡീ ജീ പീ ആയിരുന്ന ശ്രീ ജേക്കബ് പുന്നൂസ് നല്‍കിയ ഒരു റിപ്പോര്‍ട്ടില്‍ രണ്ടു കണ്ടയ്നെര്‍ വ്യാജ കരെന്‍സി കൊച്ചി തുറമുഖത്ത് എത്തിയെന്നും അത് അപ്രത്യക്ഷമായെന്നും ഉള്ള ഒരു റിപ്പോര്‍ട്ട് ..ചില മാധ്യമങ്ങള്‍ എങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്” എന്ന ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.ധന തത്വ ശാസ്ത്രത്തില്‍ കഷ്ടിച്ച് പാസായി ബിരുദമെടുത്ത ഒരു ധന ധത്വ വിധക്തനാണ് ഞാന്‍ .പക്ഷെ ഇപ്പോള്‍ കേന്ദ്ര ഗവണ്മെന്റ് എട്ടാം തിയതി പ്രഖ്യാപിച്ച സര്‍ജിക്കല്‍ എക്കൊണോമിക് സ്‌ട്രൈക് എങ്ങനെ നമ്മുടെ സാമ്പത്തിക മേഖലയ്ക്കു ഗുണകരമാകും എന്ന് നമുക്ക് കാത്തിരുന്നു കാണാമെന്നും സുരേഷ് അഭിപ്രായപ്പെടുന്നുണ്ട്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
Post Your Comments