ന്യൂഡൽഹി:വിവാദ വ്യവസായി വിജയ്മല്യയുടെ അടക്കം കിട്ടാക്കടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രേഖകള്‍ സൂക്ഷിക്കാനുള്ള എളുപ്പത്തിനു വേണ്ടി നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദേശീയ മാധ്യമമായ ഡിഎന്‍എ ആണ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റേതടക്കം (കെഎഫ്‌എ) നൂറുവ്യവസായികളുടെ 7,016 കോടി രൂപയുടെ കുടിശിക എസ്ബിഐ എഴുതിതള്ളിയതായി റിപ്പോര്‍ട്ട് ചെയ്തത്.
ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി ധനമന്ത്രി രംഗത്തെത്തിയത്. മല്യക്ക് 1201 കോടി രൂപയുടെ കുടിശികയാണുള്ളത്. ബാങ്ക് വിജയ് മല്യ അടക്കം ഉള്ളവരുടെ വസ്തു വകകൾ കണ്ടു കെട്ടുകയും അത് വസൂലാക്കി പണം അടപ്പിക്കുകയും ചെയ്യുംകഴിഞ്ഞ സെപ്റ്റംബറിൽ രണ്ടു മാസം മുൻപ് 6600 കോടി രൂപയുടെ മൂല്യം ഉള്ള മല്ല്യയുടെ ആസ്തികൾ ആണ് ബാങ്ക് കണ്ടു കെട്ടിയത്. ആ നടപടി തുടരും . കിട്ടാകടം നിലവിൽ ലാഭത്തിൽ നിന്ന് നീക്കി വച്ചിരിക്കുന്ന പ്രൊവിഷനിൽ നിന്ന് Write off ചെയ്യുക മാത്രമാണ് ചെയ്തത്.
വിജയ് മല്ല്യക്കും, അതുപോലുള്ള ബിസിനസ്സ് കാര്‍ക്കും ഈടിനേക്കാള്‍ കൂടുതല്‍ പണം ലോണായി കൊടുത്തത് മുന്‍ സര്‍ക്കാരാണ്.ഈടായി വെച്ചത് മുഴുവന്‍ ലേലം ചെയ്താലും ലോണെടുത്ത പണം കിട്ടില്ല എന്നതുകൊണ്ട് ബാങ്കുകള്‍ കോടതിയില്‍ കേസ് കൊടുത്തു. അതുകൊണ്ടു തന്നെ കേന്ദ്രത്തിനോ ബാങ്കുകൾക്കോ കടം എഴുതിത്തള്ളാൻ അധികാരവുമില്ല എന്നാണ് റിപ്പോർട്ടുകൾ .
Post Your Comments