![IMAGE60321966](/wp-content/uploads/2016/11/800x480_IMAGE60321966.jpg)
ജയ്പൂര്‍: പുതിയ നോട്ട് ഇറങ്ങേണ്ട താമസം തട്ടിപ്പും ആരംഭിച്ചു. 2000 നോട്ടിന്റെ ഫോട്ടോ കോപ്പി ഉപയോഗിച്ച് മദ്യം വാങ്ങിയ ആളെ പിടികൂടി. നോട്ട് പിന്‍വലിച്ച് ദിവസങ്ങളായില്ല, കള്ളനോട്ട് പരിപാടി തുടങ്ങി കഴിഞ്ഞു. ജയ്പൂരിലാണ് സംഭവം നടന്നത്.
സംസ്ഥാനത്തെ ജൂഞ്ചുനു ജില്ലയിലെ ചിരവാ നഗരത്തിലാണ് സംഭവം. മദ്യം വാങ്ങിയ ഇയാള്‍ സെയില്‍സ്മാന്റെ കൈയില്‍ 2000 രൂപ നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റാണ് നല്‍കിയതെന്ന് പോലീസ് പറയുന്നു. ലാല്‍സിംഗ് എന്ന 60 വയസുകാരനാണ് പിടിയിലായത്.
Post Your Comments