ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരിഹസിച്ച് കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കള്ളപ്പണ ആരോപണം ഉയര്‍ത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രൻ പരിഹസിച്ചിരിക്കുന്നത്. മോദി 25 കോടി രൂപ കൈക്കൂലി വാങ്ങിയതിന്റെ രേഖയാണിതെന്ന പേരില്‍ ഒരു വെള്ളക്കടലാസിന്റെ ഫോട്ടോ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് കെജ്‌രിവാളിനെതിരെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. മോദി 25 കോടി കൈക്കൂലി വാങ്ങിയതിന്റെ രേഖയാണിത്. കേജു പുറത്ത് വിട്ടതാണ്. ഒരു വെള്ളക്കടലാസില്‍ എഴുതി സൂക്ഷിച്ച ഭയങ്കര രേഖ എന്ന കുറിപ്പോടെയാണ് സുരേന്ദ്രന്‍ കെജ്‌രിവാളിനെ കണക്കിന് പരിഹസിച്ചിരിക്കുന്നത്.
ആരോപണങ്ങള്‍ ഉന്നയിച്ച് എല്ലാത്തിന്റെയും രേഖ തന്റെ കൈയിലുണ്ടെന്ന് പറയുന്ന കെ സുരേന്ദ്രനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാൽ ആ സുരേന്ദ്രന്‍ തന്നെ മറ്റൊരാളുടെ കൈയിലെ രേഖയുമായി എത്തിയത് നവമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ നരേന്ദ്ര മോദി 2012ല്‍ ആദിത്യ ബിര്‍ളാ ഗ്രൂപ്പില്‍ നിന്നും 25 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കെജ്‌രിവാള്‍ ആരോപിച്ചത്. ഡൽഹി നിയമസഭയുടെ പ്രത്യേക സെഷനില്‍ സംസാരിക്കവെയായിരുന്നു മോദിക്കെതിരെ കെജ്‌രിവാള്‍ ആഞ്ഞടിച്ചത്.
Post Your Comments