NewsIndia

ആഘോഷം അതിരുവിട്ടു : വിവാഹാഘോഷം ദുരന്തത്തില്‍ കലാശിച്ചു

ചണ്ഡിഗഢ്: വെടിയുതിർത്ത് ആഘോഷിച്ച വിവാഹ നിശ്ചയം അവസാനം ദുരന്തത്തിൽ കലാശിച്ചു.:ഹരിയാണയിലെ കര്‍ണാല്‍ നഗരത്തില്‍ നടന്ന ഒരു വിവാഹനിശ്ചയ ചടങ്ങിനിടെയാണ് ആകാശത്തേക്കു വെച്ച വെടിയേറ്റ് പ്രതിശ്രുത വരന്റെ അമ്മായി മരിച്ചു.മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.ആള്‍ ഇന്ത്യ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റും ആള്‍ദൈവമെന്ന് അറിയപ്പെടുന്ന സാധ്വി ദേവ താക്കൂറും അവരോടൊപ്പമെത്തിയ ഒരു ഡസന്‍ പേരുമാണ് കൈവശമുണ്ടായിരുന്ന തോക്കു കൊണ്ട് വെടിയുതിര്‍ത്ത് വിവാഹ നിശ്ചയം ആഘോഷിച്ചത്.

ക്ഷണിതാവായി വിവാഹത്തിനെത്തിയതായിരുന്നു സാധ്വി ദേവ താക്കൂര്‍. ഒപ്പം അവരുടെ സുരക്ഷാ ജീവനക്കാരുമുണ്ടായിരുന്നു. ആകാശത്തേക്ക് നിറയൊഴിച്ച് ആഘോഷിക്കുന്നതിനിടെ ഒരാളുടെ തോക്ക് നിശ്ചലമായി. ഇത് പരിശോധിച്ച് ശരിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിര്‍ക്കപ്പെടുകയായിരുന്നുവെന്ന് മണ്ഡപത്തിന്റെ മാനേജര്‍ പറയുന്നു.എന്നാല്‍ ഡാന്‍സ് നടക്കുന്ന തട്ടിലേക്ക് ഇവര്‍ ഉന്നം വച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഈ സമയം അവിടെയുണ്ടായിരുന്നവര്‍ക്കാണ് വെടിയേറ്റത്.ഈ സമയം അവിടെയുണ്ടായിരുന്നവര്‍ക്കാണ് വെടിയേറ്റത്. വരന്റെ അമ്മായി ബോധരഹിതയായി നിലത്ത് വീണതോടെ സാധ്വിയും സംഘവും ഓടി രക്ഷപ്പെടുകയായിരിന്നു.ആയുധങ്ങള്‍ കൈവശം വെച്ചതിനും കൊലപാതകത്തിനും പോലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button