കളിക്കളത്തില്‍ ഇറങ്ങിയാല്‍ പിന്നെ എതിരാളിയെ മലര്‍ത്തിയടിക്കുക എന്ന ചിന്ത മാത്രമാണ് താരങ്ങള്‍ക്ക്. അവിടെ എങ്ങനെ പെരുമാറണമെന്ന് പോലും പലരും മറക്കുന്നു. അങ്ങനെ എത്രയെത്ര റെഡ് കാര്‍ഡുകള്‍ താരങ്ങള്‍ക്ക് നേരെ തിരിഞ്ഞിട്ടുണ്ട്. ഫുട്‌ബോള്‍ കളിയിലാണ് പലപ്പോഴും കൂടുതല്‍ ഫൗളുകള്‍ കാണാറുള്ളത്.
ഇത്തവണയും നാണംകെട്ട സംഭവം കളിക്കിടെ നടന്നു. എതിര്‍ താരത്തിന്റെ നിക്കര്‍ വലിച്ചൂരിയാണ് ഫുട്‌ബോള്‍ താരം റെഡ് കാര്‍ഡ് സ്വന്തമാക്കിയത്. ബോസ്നിയ-ഗ്രീസ് മത്സരത്തിനിടയിലാണ് സംഭവം. ബോസ്നിയയുടെ ക്യാപ്റ്റന്‍ എഡിന്‍ സെക്കോയാണ് ഈ പ്രവൃത്തി ചെയ്തത്. ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിലായിരുന്നു ഗ്രീസും ബോസ്നിയയും നേരിട്ടത്.
മത്സരത്തിന്റെ അവസാന പത്ത് മിനിട്ടില്‍ കാണികളൊക്കെ താരങ്ങളുടെ പ്രകടനം കണ്ട് അമ്പരന്നു പോയി. സെക്കോ എതിര്‍ താരത്തിന്റെ നിക്കര്‍ ഊരി. ഗ്രീസിന്റെ ഗോള്‍മുഖത്തേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഫൗള്‍ നടന്നത്. പെനാല്‍റ്റി ബോക്സില്‍ പന്തുമായി കയറിയ സെക്കോയെ ഗ്രീസിന്റെ സോക്രട്ടീസ് ടാക്കിള്‍ ചെയ്ത് പന്തിന്‍ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുത്തി. ഒടുവില്‍ സോക്രട്ടീസ് സെക്കോയെ തള്ളി താഴെ ഇട്ടു. താഴെ വീണ സെക്കോ ഗ്രീസ് താരത്തിന്റെ കാലില്‍ പിടിച്ച് വലിക്കുകയും നിക്കര്‍ വലിച്ച് ഊരുകയും ചെയ്തു.
അതുമാത്രമല്ല എതിരാളിക്ക് നല്ല ഇടിയും കൊടുത്തു. ഇതോടെ രംഗം വഷളായി. തുടര്‍ന്ന് സെക്കോയ്ക്കുള്ള രണ്ടാം മഞ്ഞക്കാര്‍ഡ് കാട്ടി. ഇതോടെ സെക്കോ മത്സരത്തില്‍ നിന്നും പുറത്തായി. സംഭവത്തിന്റെ വീഡിയോ വൈറലാകുകയും ചെയ്തു.
Post Your Comments