തിരുവനന്തപുരം: രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയത് അഴിമതിക്കാർക്കും കള്ളപ്പണക്കാർക്കും തിരിച്ചടിയായിരിക്കുകയാണ്.അതേസമയം നോട്ട് ക്ഷാമത്തിന് ആശ്വാസമേകാൻ സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ മറവിൽ കള്ളപ്പണം മാറ്റാൻ ശ്രമം നടക്കുന്നതായാണ് സൂചന.എന്നാൽ ഇവ സ്ഥിരീകരിക്കുന്ന വിവിധ സംഭവങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
മലപ്പുറം ജില്ലയിൽ ഒരു സ്വകാര്യ നഴ്സിംഗ് കോളേജിൽ രണ്ട് മാസം മുമ്പ് അടച്ച ഫീസ് കുട്ടികൾക്ക് തിരികെ കൊടുത്തിട്ട് ഇതിന് പുതിയ നോട്ടുകൾ നൽകാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടു. മലപ്പുറത്തു തന്നെ അൺ എയ്ഡഡ് സ്കൂളുകളിൽ അടുത്ത മാസത്തെ ശമ്പളം അദ്ധ്യാപകർക്ക് പഴയനോട്ടായി ഈ മാസം തന്നെ നൽകി.കൂടാതെ ബിവറേജസ് ഔട്ട്ലെറ്റുകളിൽ 500, 1000 എടുക്കുന്നുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ആഴ്ചയിലെ അക്കൗണ്ട് ക്ളോസ് ചെയ്തത് പഴയ അഞ്ഞൂറും ആയിരവും ഉപയോഗിച്ചാണ്. കള്ളപ്പണം തടയാനുള്ള കേന്ദ്ര സർക്കറിന്റെ തീരുമാനം രാജ്യത്തെ കള്ളപ്പണ ഒഴുക്ക് തടയാൻ കാരണമാകുമെന്നാണ് നിഗമനം.
Post Your Comments