പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായ മൈക്രോ എടിഎം എത്തുന്നു. നഗരങ്ങളിലെ എടിഎം കൗണ്ടറുകള്‍ക്കു മുന്നില്‍ വരിനില്‍ക്കാതെ തന്നെ നാട്ടിന്‍ പുറത്തുള്ളവര്‍ക്ക് പണം എത്തിക്കാന്‍ സാധിക്കുന്നതാണ് മൈക്രോ എടിഎമ്മുകള്‍. കടകളില്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന സൈ്വപ്പിങ് മെഷീനു സമാനമായ ചെറിയ ഉപകരണമാണ് മൈക്രോ എടിഎം. ഗ്രാമങ്ങളില്‍ നെറ്റ്വര്‍ക്ക് പ്രശ്‌നമുള്ളതിനാല്‍ എല്ലാ ബാങ്കുകള്‍ക്കും എടിഎം സ്ഥാപിക്കുക സാധ്യമല്ല. ഇതിനു പരിഹാരമായാണ് മൈക്രോ എടിഎമ്മുകള്‍ ഉപയോഗിക്കുന്നത്.
കൂടുതല്‍ ഇടപാടുകാരുള്ള ഗ്രാമങ്ങളിലേക്കു ബാങ്ക് തന്നെ ഒരാളെ നിയമിക്കും. ഇവരാണ് മൈക്രോ എടിഎം കൊണ്ടുവരുന്നത്. മൈക്രോ എടിഎം വഴി ഇടപാടിനായി ഉപഭോക്താക്കളെ പ്രത്യേകം അക്കൗണ്ട് എടുപ്പിക്കും. പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ഉപഭോക്താക്കളുടെ ഐഡിന്റിറ്റി പരിശോധിക്കും. ബാങ്കില്‍ അക്കൗണ്ട് എടുക്കുമ്പോള്‍ തന്നെ ഗ്രാമീണ ഉപഭോക്താവിന്റെ ഫിംഗര്‍ പ്രിന്റെടുക്കും. ഈ ഫിംഗര്‍പ്രിന്റാണ് പിന്നീട് ഇടപാടുകള്‍ വെരിഫൈ ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഫിംഗര്‍ പ്രിന്റും വ്യക്തി വിവരങ്ങളും ആധാര്‍ കാര്‍ഡുമായും ബന്ധിപ്പിച്ചിട്ടുള്ളതാണ്. ഇതിനാല്‍ തന്നെ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
Post Your Comments