തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ നിമിഷങ്ങള്‍ക്കകം വിമർശിച്ച ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നിലപാട് ദുരുദ്ദേശത്തോടെയന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍.തോമസ് ഐസക്കിന്റെ നിലപാടുകള്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതാണ്.അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് വിശ്വസ്തതയില്ല. കാരണം ഐസക് സംരക്ഷിക്കുന്നത് കള്ളപ്പണക്കാരുടെ താല്‍പര്യമാണെന്നും സുരേന്ദ്രൻ ആരോപിക്കുകയുണ്ടായി.
കേന്ദ്ര സർക്കാരിന്റെ ഈ നടപടികൊണ്ട് എന്ത് അപകടമാണ് രാജ്യത്തിനു വരാന്‍ പോകുന്നതെന്ന് ഐസക് ജനങ്ങളോട് വിശദീകരിക്കണം. പിന്നെ സഹകരണ ബാങ്കുകളുടെ കള്ളക്കളി ആര്‍ക്കും മനസ്സിലാവില്ലെന്നാണോ താങ്കള്‍ വിചാരിക്കുന്നത് ? കേരളത്തിലെ നികുതിവെട്ടിപ്പുകാരേയും കള്ളപ്പണക്കാരേയും നിലയ്ക്കുനിർത്താൻ ധനമന്ത്രി എന്ന നിലയില്‍ എടുത്ത ഒരു നടപടി അങ്ങേക്കു വിശദീകരിക്കാനാവുമോ എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.കെ. എം. മാണിയും താങ്കളും തമ്മില്‍ പ്രകടമായ എന്തു വ്യത്യാസമാണുള്ളതെന്നും തോമസ് ഐസക്കിന്റെ നിയന്ത്രണത്തിലുള്ള വാണിജ്യനികുതി വകുപ്പ് നടത്തുന്ന കള്ളക്കളികള്‍ മുഴുവന്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നും അത് ഇനി വൈകാതെ കാണാമെന്നും സുരേന്ദ്രൻ പറയുകയുണ്ടായി.
Post Your Comments