ഹൈദരാബാദ് : നാലു ലക്ഷം രൂപ ചെലവാക്കി ഉയരം കൂട്ടാനായി കാലിലെ അസ്ഥിക്കു നീളം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയ ചെയ്ത ഇരുപത്തിരണ്ടുവയസുകാരന് ഇന്ന് നടക്കാന്‍ കഴിയാത്ത അവസ്ഥ. ഹൈദരാബാദ് സ്വദേശി നിഖില്‍ റെഡ്ഢിയെന്ന ടെക്കി കൂടിയായ യുവാവാണ് ശസ്ത്രക്രിയയുടെ ഇരയായി എഴുന്നേല്‍ക്കാന്‍ കഴിയാത്ത നിലയിലായത്.
ഏപ്രിലിലാണ് നാലു ലക്ഷം രൂപ ചെലവിട്ട് ഉയരം രണ്ട് ഇഞ്ച് വര്‍ധിപ്പിക്കാന്‍ നിഖില്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കായി നിഖില്‍ ആരോടും പറയാതെയാണ് വീട്ടില്‍നിന്നു പോയത്. പിന്നീട് ബന്ധുക്കള്‍ പൊലീസിന്റെ സഹായത്തോടെയാണു നിഖിലിനെ കണ്ടെത്തിയത്. ഹൈദരാബാദിലെ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ബന്ധുക്കള്‍ എത്തിയപ്പോഴേക്കും ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. കടുത്ത വേദനയുമായി കഴിഞ്ഞിരുന്ന നിഖിലിനെ ബന്ധുക്കള്‍ വീട്ടിലേക്കു കൊണ്ടുപോരികയായിരുന്നു.
കടുത്ത വേദനയാണ് ഇപ്പോള്‍ നിഖിലിന് അനുഭവപ്പെടുന്നത്. എഴുന്നേറ്റ് നടന്നാല്‍ കാലില്‍ നിന്നു രക്തമൊഴുകും. അണുബാധയുമുണ്ടാകും. ഡോക്ടര്‍ പരീക്ഷണം നടത്തിയതാണ് ശസ്ത്രക്രിയയെന്നും ശസ്ത്രക്രിയയുടെ ദോഷവശങ്ങളെക്കുറിച്ചു നിഖിലിനു പറഞ്ഞുകൊടുത്തിരുന്നില്ലെന്നും ആശുപത്രി അധികാരികള്‍ക്കെതിരേ ബന്ധുക്കള്‍ ആരോപിക്കുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ നിലപാട് അറിഞ്ഞശേഷം മാത്രമേ കേസെടുക്കാനാവൂ എന്നായിരുന്നു തെലങ്കാന പൊലീസിന്റെ നിലപാട്. ശസ്ത്രക്രിയ നടത്തിയ ഡോ. ജി ചന്ദ്രഭൂഷണെ രണ്ടു മാസം മുമ്പു തെലങ്കാന സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ വിലക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞു വേണമെങ്കില്‍ കാലിനു നീളം കൂട്ടാന്‍ സ്ഥാപിച്ച സ്റ്റീല്‍ റോഡുകള്‍ നീക്കം ചെയ്യാമെന്നാണ് തന്നെ ആശുപത്രി അധികൃതര്‍ വിശ്വസിപ്പിച്ചതെന്ന് നിഖിലും പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞാല്‍ നിഖിലിനു നടക്കാനാവുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞതെന്നും നിഖില്‍ ചൂണ്ടിക്കാട്ടുന്നു
Post Your Comments