KeralaNews

സിപിഎമ്മിന്റെ കള്ളപ്പണം ഒളിപ്പിക്കാനുള്ള സ്ഥലമാണ് സഹകരണ സ്ഥാപനങ്ങള്‍; എം ടി രമേശ്

കണ്ണൂര്‍; സിപിഎമ്മിന്റെ കള്ളപ്പണം ഒളിപ്പിക്കാനും വെളിപ്പിക്കാനുമുള്ള സ്ഥലങ്ങളാണു കണ്ണൂര്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഇക്കാരണങ്ങൾ മൂലമാണ് നോട്ട് നിരോധന നടപടികളെ സിപിഎം രൂക്ഷമായി വിമര്‍ശിക്കുന്നത്.ദേശീയ ജനാധിപത്യ സഖ്യം ജില്ലാ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു എം.ടി.രമേശ്.

മോദിയുടെ കറന്‍സി നയത്തെ പിന്തുണച്ച്‌ ചൈനയിലെ സര്‍ക്കാര്‍ പോലും പ്രസ്താവന ഇറക്കി.ഇനി പിണറായി വിജയനും സീതാറാം യെച്ചൂരിയും ജനങ്ങള്‍ക്കു മുന്നില്‍ എന്തു വിശദീകരണമാണു നല്‍കാന്‍ പോകുന്നതെന്നും എം.ടി.രമേശ് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button