ലക്നൗ: ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ഇന്ത്യയെ പലപ്പോഴും സഹായിച്ചത് കള്ളപ്പണത്തില്‍ അധിഷ്ഠിതമായ സമാന്തര സമ്പദ് ഘടനയാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. പക്ഷെ ഈ പ്രസ്താവന വിവാദത്തിലായിരിക്കുകയാണ് ഇപ്പോൾ. സംഭവം വിവാദമായതോടെ ഈ പ്രസ്താവന തന്റേതല്ലെന്നും സാമ്പത്തിക വിദഗ്ദ്ധരുടേത് ആണെന്നുമാണ് അഖിലേഷ് വിശദീകരിക്കുന്നത്.
വ്യക്തിപരമായി കള്ളപ്പണത്തിനു താൻ എതിരാണെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.കള്ളപ്പണത്തെ നേരിടാന്‍ 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയിലാണ് അഖിലേഷിന്റെ മറുപടി. കേന്ദ്രത്തിന്റെ നടപടി പാവപ്പെട്ടവനെ ബുദ്ധിമുട്ടിലാക്കുന്നതാണ്.
സാധാരണക്കാര്‍ക്ക് വലിയ വേദനയും ഈ നീക്കം സൃഷ്ടിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആരോപിച്ചു.ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ അഖിലേഷിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി അടക്കമുള്ള കക്ഷികള്‍ രംഗത്തുവന്നുകഴിഞ്ഞു
Post Your Comments