ന്യൂഡൽഹി: കള്ളനോട്ടും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ തീരുമാനത്തിനു പിന്നാലെ മറ്റൊരു വൻ പ്രഖ്യാപനം കൂടി വരുന്നു.രാജ്യത്തു നടക്കുന്ന ബിനാമി ഇടപാടുകൾ അവസാനിപ്പിക്കാനുള്ളതാകും അടുത്ത പ്രഖ്യാപനമെന്നാണ് സൂചന.അടുത്ത വർഷം ആദ്യം ഇതു സംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ബിനാമി ഇടപാടുകളിൽ വലിയ തോതിൽ കണക്കിൽപ്പെടാത്ത പണം ക്രയവിക്രയം ചെയ്യപ്പെടുന്നതായുള്ള വിവരങ്ങൾ സർക്കാരിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനാമി ഇടപാടുകൾക്കെതിരായ നടപടികൾ സ്വീകരിക്കുക.കൂടാതെ രാജ്യത്തെ ഗ്രാമീണ മേഖലയിലെ ദരിദ്ര വിഭാഗങ്ങൾക്കായി സർക്കാർ വിപുലമായ പദ്ധതി തയാറാക്കുന്നതായും സൂചനയുണ്ട്.കള്ളനോട്ടും കള്ളപ്പണവും തടയാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം രാജ്യാന്തര തലത്തിൽപോലും ചർച്ചാവിഷയമായിരിക്കെയാണ് പുതിയ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്
Post Your Comments