തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന കടയടപ്പ് സമരത്തില്‍ നിന്ന് പിന്മാറി. പ്രതിദിനം പിന്‍വലിക്കാവുന്ന തുകയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കിയതും മണ്ഡലകാലം പരിഗണിച്ചുമാണ് സമരത്തില്‍ നിന്നും പിന്മാറിയത്.
സംസ്ഥാന ധനമന്ത്രിയടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസ്‌റുദ്ദീന്‍ അറിയിച്ചു.
നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നും കടുത്ത ചില്ലറ ക്ഷാമം നേരിടുന്നതിനാലുമാണ് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നും ടി.നസ്‌റുദ്ദീന്‍ പറഞ്ഞു. നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി പരിശോധന നടത്തി വ്യാപാരികളെ ഭീഷണിപ്പെടുത്തുകയാണെന്നും വ്യാപാരികള്‍ പരാതി ഉന്നയിച്ചിരുന്നു. ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് കച്ചവടം കുറയുന്നുവെന്നും കടകള്‍ അടച്ചിടാതെ നിവൃത്തിയില്ലെന്നുമായിരുന്നു വ്യാപാരികളുടെ വിശദീകരണം.
Post Your Comments