ജിറാഫിനെ വേട്ടയാടി കൊന്ന ശേഷം ഹൃദയം തുരന്ന് കൈയ്യിലെടുത്ത യുവതിയ്‌ക്കെതിരെ വന്‍ പ്രതിഷേധം. ദക്ഷിണാഫ്രിക്കയിലെ ട്രോഫി ഹണ്ടറായ മെരിലിസ് വാന്‍ ഡെ മെര്‍വെയ്‌ക്കെതിരെയാണ് പ്രതിഷേധം ഉടലെടുത്തത്. ജിറാഫിനെ വേട്ടയാടി കൊന്ന ശേഷം അതിന്റെ ഹൃദയം കയ്യിലേന്തിയുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ ഇവര്‍ പങ്കുവെച്ചിരുന്നു.
ഭര്‍ത്താവിനുള്ള പ്രണയ ദിന സമ്മാനം എന്ന തലക്കെട്ടോടെയാണ് ഇവര്‍ ഈ ചിത്രം പങ്കുവെച്ചത്. 17 വയസോളം പ്രായമുള്ള ജിറാഫിനെയാണ് ഇവര്‍ വെടിവെച്ച് കൊന്നത്. പിന്നീട് ശരീരം തുരന്ന് അതിന്റെ ഹൃദയം പുറത്തെടുത്തു. ചോര ഒലിയ്ക്കുന്ന ഹൃദയം കയ്യിലേന്തിയാണ് ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഫെബ്രുവരി 14നായിരുന്നു ഈ ക്രൂരവേട്ട നടന്നത്. ‘ജിറാഫിന്റെ ഹൃദയം എത്ര വലുതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ’ – എന്നും ഇവര്‍ ചോദിക്കുന്നു.
ഇതിനോടകം തന്നെ ഇവര്‍ ആന, സിംഹം, പുള്ളിപ്പുലി എന്നിവയടക്കമുള്ള ആഞ്ഞൂറോളം മൃഗങ്ങളെ കൊന്നിട്ടുണ്ടെന്നും അവകാശപ്പെടുന്നു. അക്കൂട്ടത്തില്‍ തന്നെ വലിയ സ്വപ്നമായിരുന്നു ജിറാഫ് വേട്ടയെന്നും ഇതിനായി എല്ലാ സഹായവും ചെയ്ത് തന്നത് ഭര്‍ത്താവാണെന്നും ഇവര്‍ പറയുന്നു. ചിത്രം പുറത്തു വന്നതോടെ വലിയ രോഷമാണ് ലോകമെങ്ങും ഉയരുന്നത്.
Post Your Comments