ന്യൂഡല്‍ഹി● 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തുടരവേ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായ ഒരു തീരുമാനവുമായി റിസര്‍വ് ബാങ്ക്. സേവിംഗ് ബാങ്ക് ഉപഭോക്താക്കളില്‍ നിന്ന് ഡിസംബര്‍ 30 വരെ എ.ടി.എം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇടപാടുകാര്‍ തങ്ങളുടെ ബാങ്കിന്റെ സ്വന്തം എ.ടി.എമ്മുകള്‍ വഴിയും മറ്റുള്ള ബാങ്കുകളുടെ എ.ടി.എമ്മുകള്‍ വഴിയും നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും ഇത് ബാധകമാണ്. ഈ കാലയളവില്‍ സൗജന്യമായി നടത്താവുന്ന ഇടപാടുകള്‍ക്കും പരിധിയുണ്ടായിരിക്കില്ല.
കഴിഞ്ഞദിവസം എ.ടി.എമ്മില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 2000 രൂപയില്‍ നിന്ന് 2500 രൂപയായി വര്‍ധിപ്പിരുന്നു.
Post Your Comments