ഗാസിപൂർ: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ പണ്ഡിറ്റ് നെഹ്റു പൂർത്തിയാക്കാതെ പോയ പല കാര്യങ്ങളും താൻ മുഴുമിപ്പിക്കും എന്ന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വികസനത്തേക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ളയാളായിരുന്നു നെഹ്റു.എന്നാൽ തുടർന്ന് വന്നവർക്കാർക്കും അദ്ദേഹത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പണ്ഡിറ്റ് നെഹ്രുവിന്റെ കുടുംബാംഗങ്ങൾ തന്നെ അപമാനിക്കുന്നുവെന്നും നെഹ്‌റുവിന് ചെയ്യാൻ കഴിയാതെപോയ കാര്യങ്ങൾ നിറവേറ്റാതെ പോയവരെ സമൂഹത്തിനു മുന്നിൽ തുറന്ന് കാണിക്കുമെന്നും മോദി പറഞ്ഞു. 1962ൽ അന്നത്തെ പൂർവാഞ്ചൽ എംപി തന്റെ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ ദുരവസ്ഥ നെഹ്റുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നീട് ആ ഫയൽ കാണാതായി. എന്നാൽ നെഹ്രുവിന്റെ 127 ആം ജന്മദിനത്തിൽ ആ ഫയൽ ഞാൻ തുറക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments