തിരുവനന്തപുരം● കേന്ദ്രസർക്കാരിന്റെ കറൻസി നോട്ട് നിരോധനം മൂലം ലോട്ടറിവ്യാപാരം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള (നവംബർ 15 മുതൽ 19 വരെയുള്ള) അഞ്ചുദിവസത്തെ നറുക്കെടുപ്പ് അടുത്തയാഴ്ചയിലേക്കു മാറ്റി. ഈ നറുക്കെടുപ്പുകൾ അടുത്ത ചൊവ്വാഴ്ച മുതൽ ശനിയാഴ്ചവരെ (22 മുതൽ 26 വരെ) അതതുലോട്ടറികൾ പതിവായി നറുക്കെടുക്കുന്ന ആഴ്ചദിനങ്ങളിൽ നടക്കും. ഒരു ലോട്ടറിനിയമത്തിലെ വ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ അടുത്തയാഴ്ച നറുക്കെടുക്കേണ്ടിയിരുന്ന ലോട്ടറികൾ റദ്ദാക്കിയിട്ടുമുണ്ട്. നവംബർ 27 മുതൽ നറുക്കെടുപ്പുകൾ സാധാരണനിലയിൽ ആകും.
അംഗപരിമിതരും ഭിന്നശേഷിക്കാരുമായ നിരവധിപേരടക്കം ലക്ഷക്കണക്കിനുപേരും അവരുടെ കുടുംബങ്ങളും നോട്ടുനിരോധനംകൊണ്ടു ലോട്ടറിവില്പനയിലുണ്ടായ ഇടിവുമൂലം ബുദ്ധിമുട്ടുന്നതായി വില്പനക്കാരുടെ സംഘടനകൾ അറിയിച്ചു. അവരുടെ ആവശ്യം പരിഗണിച്ചാണ് ലോട്ടറിവകുപ്പിനു ഗണ്യമായ നഷ്ടമുണ്ടാകുമെങ്കിലും ഇങ്ങനെയൊരു തീരുമാനം സർക്കാർ കൈക്കൊള്ളുന്നതെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Post Your Comments