
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി സ്വന്തമാക്കിയ ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് സ്വന്തം ഭാര്യ തന്നെ പറയുന്നു. പല പ്രസ്താവനകള്‍ കൊണ്ടും വിവാദങ്ങളില്‍ ഇടംപിടിക്കുന്ന നായകനാണ് ട്രംപ്. എന്തും വെട്ടി തുറന്ന് പറയുന്ന സ്വഭാവക്കാരന്‍. ഇത്തരമൊരു സ്വഭാവം ഭാര്യയായ മെലാനിയയ്ക്കും ഇഷ്ടമല്ലത്രേ.
ഭര്‍ത്താവായത് കൊണ്ട് ട്രംപിനെ എല്ലാത്തിലും പുകഴ്ത്തുന്നയാളല്ല മെലാനിയ. ഓണ്‍ലൈന്‍ മേഖലയില്‍ നടക്കുന്ന അധിക്ഷേപങ്ങള്‍ നിയന്ത്രിക്കപ്പെടണം എന്നതാണ് മെലാനിയക്ക് മുന്നോട്ട് വെക്കാനുള്ള പ്രധാന അഭിപ്രായങ്ങളിലൊന്ന്. ട്രംപ് എതിരാളികളെ അപമാനിക്കുന്നതിനോട് മെലാനിയക്ക് യോജിപ്പില്ല. നിങ്ങള്‍ കുറച്ച് ഓവറാണെന്ന് പലപ്പോഴും മെലാനിയ ട്രംപിനോട് പറഞ്ഞിട്ടുണ്ട്.
ചിലപ്പോള്‍ ഞാന്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ ഭര്‍ത്താവ് അംഗീകരിക്കാറുണ്ട്. എന്നാല്‍ ചില ഘട്ടങ്ങളില്‍ അദ്ദേഹമത് വകവെച്ച് തരാറില്ലെന്നും മെലാനിയ പറയുന്നു.
Post Your Comments