ബീജിങ്: ഇന്ത്യയിലെ നോട്ട് നിരോധനത്തെ പിന്തുണച്ച് ചൈനയും. നോട്ട് നിരോധനം നരേന്ദ്രമോദി സർക്കാരിന്റെ ധീരമായ തീരുമാനം എന്നാണ് ചൈനീസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതിലൂടെ അഴിമതിക്കും കള്ളപ്പണത്തിനും എതിരായുള്ള ശക്തമായ നീക്കമാണ് മോദി നടത്തുന്നതെന്ന് ഗ്ലോബൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ നോട്ടുകൾ അസാധുവാക്കുന്നത് വലിയ സാഹസമാണ്. എന്നാൽ കള്ളപ്പണം ഇല്ലാതാക്കുന്നതിനായി ഇങ്ങനെയൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് പ്രശംസനീയമാണ്. ചൈനയിലും അഴിമതിയും കള്ളപ്പണവും നിലനിൽക്കുന്നുണ്ടെന്നും അഴിമതി തടയാൻ മോദി സ്വീകരിച്ച നടപടി ശക്തമായതാണെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments