പനാജി: വികാരഭരിതനായി പ്രധാനമന്ത്രി.രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ നിരോധിച്ചതിനെക്കുറിച്ച് സംസാരിക്കവെയാണ് നരേന്ദ്ര മോദി വികാരഭരിതനായത്.’രാജ്യത്തിനുവേണ്ടി വീടും കുടുംബവും ത്യജിച്ച ആളാണ് താൻ .ഓഫീസ് കസേരയില്‍ വെറുതെ ഇരിക്കാനല്ല താൻ ജനിച്ചതെന്നും മോദി പറയുകയുണ്ടായി.
തനിക്കും വേദനയുണ്ട്. ധാര്‍ഷ്ട്യം കാണിക്കാനായി ചെയ്ത ഒരു കാര്യമല്ല ഇത്. രാജ്യത്ത് ജനങ്ങള്‍ അനുഭവിക്കുന്ന ദാരിദ്ര്യം ഞാന്‍ കണ്ടിട്ടുണ്ട്, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാജ്യം തരുന്ന ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും അഴിമതിയില്ലാത്ത ഒരു ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറയുകയുണ്ടായി.ഗോവയിലെ മോപ്പ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കവെയാണ് പ്രധാനമന്ത്രി വികാരഭരിതനായി കാര്യങ്ങൾ വ്യക്തമാക്കിയത്.
ഈ ബുദ്ധിമുട്ടുകള്‍ 50 ദിവസം മാത്രമേ നീണ്ടുനില്‍ക്കൂ. കൂടുതല്‍ പദ്ധതികള്‍ മനസ്സിലുണ്ട്. ജനങ്ങള്‍ കൂടെനില്‍ക്കണം. അമ്പത് ദിവസംകൊണ്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിൽ ഇന്ത്യയെ മാറ്റും. നോട്ടുകള്‍ പിന്‍വലിക്കാനുള്ള മുന്നൊരുക്കങ്ങള്‍ പത്തു മാസം മുമ്പ് തുടങ്ങിയതാണെന്നും പ്രധാനമന്ത്രി വിശദീകരിക്കുകയുണ്ടായി.കൂടാതെ ആവശ്യത്തിനുള്ള ചെറിയ തുകയുടെ നോട്ടുകള്‍ ബാങ്കുകളില്‍ ലഭ്യമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.എല്ലാ ബിനാമി ഇടപാടുകളും അന്വേഷിക്കും. കേന്ദ്രസര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ല. പാവപ്പെട്ടവരുടെ ഉന്നമനമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH: PM Modi breaks down, says “I was not born to sit on a chair of high office. Whatever I had, my family, my home-I left it for nation” pic.twitter.com/7I5meQz1tZ
— ANI (@ANI_news) November 13, 2016
Post Your Comments