International

ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം : സുനാമി മുന്നറിയിപ്പ്

ക്രൈസ്റ്റ്ചര്‍ച്ച് ● ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം. ന്യൂസിലന്‍ഡ്‌ നഗരമായ ക്രൈസ്റ്റ്ചര്‍ച്ചിന് വടക്ക്കിഴക്കായാണ് റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ (ഗ്രീനിച്ച് സമയം 11.02) ആയിരുന്നു ഭൂകമ്പം ഉണ്ടായത്.

ക്രൈസ്റ്റ്ചര്‍ച്ചില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സിവില്‍ ഡിഫന്‍സ് മന്ത്രാലയം സൗത്ത് ഐലന്‍ഡിലെ ജനങ്ങള്‍ക്ക് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഏതാനും വീടുകള്‍ തകര്‍ന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

2011 ല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഉണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 185 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button