തിരുവനന്തപുരം: നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി ചോർത്തി നൽകിയതിന് തെളിവുണ്ടെങ്കിൽ മുഖ്യമന്ത്രി അത് പുറത്ത് വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്നനിലയില്‍ ഉത്തരവാദിത്തമില്ലാതെ എന്തടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്‌താവന നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.
സിപിഎം ഭരിക്കുന്ന സഹകരണ മേഖലയിൽ മുപ്പതിനായിരം കോടിയുടെകള്ളപ്പണമുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതിന്റെ വേവലാതിയാണ് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾക്കെന്നും കുമ്മനം പറഞ്ഞു. അതേസമയം 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന്റെ കെടുതികള്‍ രാജ്യം അനുഭവിച്ചതാണെന്നും കോൺഗ്രസ്സ് നല്ലരീതിയിൽ ഭരിച്ചിരുന്നെങ്കിൽ ഇത്തരമൊരു കടുത്ത തീരുമാനം മോദി സര്‍ക്കാരിന് സ്വീകരിക്കേണ്ടി വരുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments